Sunday September 23, 2018
Latest Updates

അനുകൂലികള്‍ കാലുവാരിയെന്ന് സൈമണ്‍ കോവ്നെ:ഇരു വ്യക്തിത്വങ്ങള്‍ തമ്മിലുള്ള മല്‍സരമെന്നും ഒളിയമ്പ്

അനുകൂലികള്‍ കാലുവാരിയെന്ന് സൈമണ്‍ കോവ്നെ:ഇരു വ്യക്തിത്വങ്ങള്‍ തമ്മിലുള്ള മല്‍സരമെന്നും ഒളിയമ്പ്

ഡബ്ലിന്‍: തന്നെ അനുകൂലിക്കുമെന്നു നേരത്തെ അറിയിച്ചിരുന്ന മന്ത്രിമാരടക്കമുള്ളവര്‍ കൂറുമാറിയതായി സൈമണ്‍ കോവ്നെയുടെ വെളിപ്പെടുത്തല്‍.അടുത്തനാളുവരെ പിന്തുണച്ച സഹപ്രവര്‍ത്തകരായ മന്ത്രിമാരുള്‍പ്പടെ തന്നെ കാലുവാരിയെന്നാണ് ഫിനഗല്‍ നേതൃ സ്ഥാനത്തേക്ക് മല്‍സരിക്കുന്ന ഭവന മന്ത്രി ആര്‍ടിഇ യോട് പറഞ്ഞത്.’പാര്‍ലമെന്ററി പാര്‍ടിയിലെ 20പേര്‍ തന്നെ പിന്തുണ അറിയിച്ചിരുന്നു, എന്നാല്‍ അവര്‍ ഇടയ്ക്ക് പാലം വലിച്ചു. അവരുടെ പേരുവിവരങ്ങളൊന്നും വെളിപ്പെടുത്തുന്നില്ല. അവരെടുത്ത തീരുമാനത്തെ ആദരിക്കുന്നു,അംഗീകരിക്കുന്നു.ആളുകള്‍ രാഷ്ട്രീയ തീരുമാനങ്ങളെടുക്കുന്നതിന് ഒട്ടേറെ കാരണങ്ങളുണ്ടാകും’.

അതിനെ ചോദ്യം ചെയ്യാന്‍ ഞാന്‍ ആളല്ല.അടുത്ത പത്തു ദിവസത്തിനുള്ളില്‍ അവരെ അനുനയിപ്പിക്കാന്‍ കഴിയുമോയെന്നതാണ് തന്റെ ജോലി.മല്‍സരത്തിന്റെ പ്രാരംഭഘട്ടത്തില്‍ രണ്ടു സ്ഥാനാര്‍ഥികളും വിജയപഥത്തിലെന്നു കരുതിയിരുന്നവര്‍ ഒപ്പമുണ്ടായിരുന്നു.അവരിലൊരു കഷണമേ ഇപ്പോഴുള്ളു.അതിന്റെ പേരില്‍ ഒരു സഹപ്രവര്‍ത്തകനേയും കുറ്റപ്പെടുത്തുന്നില്ല.’കോവ്‌നെ പറയുന്നു.

ആരോഗ്യ യമന്ത്രി സൈമണ്‍ ഹാരീസിനെപ്പോലെയുള്ളവര്‍ എന്നും കൂടെയുണ്ടെന്നതില്‍ വളരെ സന്തുഷ്ടനാണ്.ഹില്‍ഡെ ഗാര്‍ഡെയെപ്പോലെ ഒഴുക്കിനെതിരെ നീന്തുന്നവരും കൂടെയുണ്ട്.ഒട്ടേറെ വെല്ലുവിളികളെ നേരിട്ടാണ് രാഷ്ട്രീയ ജീവിതം മുന്നോട്ടു പോകുന്നത്. അതിനാല്‍ ഭയമില്ല. പിന്തുണയൊന്നും വോട്ടാകണമെന്നില്ല. അതിനാല്‍ മറുപക്ഷത്തുള്ളവരെ കൂടെയെത്തിക്കാനുള്ള ശ്രമമാണ് നടത്തുന്നത്’ കോവ്നെ പറഞ്ഞു.

കോവ്നെ തന്റെ നാമനിര്‍ദേശം ഇന്നലെ ഫയല്‍ ചെയ്തു.’ഇതൊരു വ്യക്തിത്വ മല്‍സരമാണ്.ഫിനഗലിന്റെ ആത്മാവിനെ മുന്‍നിര്‍ത്തിയുള്ള മല്‍സരമാണ് ഇത് കോവ്നെ പറഞ്ഞു.രാജ്യത്തിന്റെ അടുത്ത 20 വര്‍ഷത്തെ വികസനത്തിനായി പദ്ധതികള്‍ കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു

വോട്ട് വീഴ്ത്താന്‍ വരദ്കര്‍ ഓടി…

ഡബ്ലിന്‍: തിരഞ്ഞെടുപ്പ് ചൂടിനിടെ പ്രചരണാര്‍ത്ഥം ലിയോ വരദ്കര്‍ അഞ്ച് കിലോമീറ്റര്‍ ദൂരം ഓട്ടം നടത്തി.ഡബ്ലിനിലാണ് ഓട്ടം സംഘടിപ്പിച്ചത്.മല്‍സരത്തില്‍ ഉറച്ചുനില്‍ക്കുന്ന കോവ്നെയുടെ നടപടിയെ വരദ്കര്‍ സ്വാഗതം ചെയ്തു.കോവ്‌നീയാണ് ജയിക്കുന്നതെങ്കില്‍ തന്നെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തും എന്ന പ്രത്യാശയും ലിയോ വരദ്കര്‍ പ്രകടിപ്പിച്ചു.

ഇപ്പോഴത്തെ തിരഞ്ഞെടുപ്പ് സംവാദങ്ങള്‍ ഫിനഗലിനെയും രാജ്യത്തെയും കൗണ്‍സിലര്‍മാരേയും പാര്‍ടി അംഗങ്ങളേയും കരുത്തുറ്റവരാക്കാന്‍ വിനിയോഗിക്കുമെന്നു വരദ്കര്‍ പറഞ്ഞു.ഫിനഗലിനെ എങ്ങനെയാണ് ആധുനികവല്‍ക്കരിക്കുന്നത് എന്നതു സംബന്ധിച്ചു ഇന്ന് ചില വികസന പദ്ധതികള്‍ പ്രകാശനം ചെയ്യും.
അതിനിടെ ഇരു സ്ഥാനാര്‍ഥികളും പെരുമാറ്റച്ചട്ടത്തില്‍ ഒപ്പുവെച്ചു.ഡബ്ലിന്‍,കാര്‍ലൗ,കൗണ്ടി ഗാല്‍വെയിലെ ബല്ലിനാസ്ലോ,കോര്‍ക് സിറ്റി എന്നിവിടങ്ങളില്‍ പ്രചാരണപരിപാടികള്‍ അടുത്തയാഴ്ച സംഘടിപ്പിക്കേണ്ടതുണ്ട്.

Scroll To Top