Sunday January 22, 2017
Latest Updates

അനില്‍ അംബാനിയുടെ ഇന്‍കംടാക്‌സ് വിവരങ്ങള്‍ സിഎ വിദ്യാര്‍ത്ഥിനി ചോര്‍ത്തി

അനില്‍ അംബാനിയുടെ ഇന്‍കംടാക്‌സ് വിവരങ്ങള്‍ സിഎ വിദ്യാര്‍ത്ഥിനി ചോര്‍ത്തി

മുംബൈ :വ്യാപാര പ്രമുഖനായ അനില്‍ അമ്പാനിയുടെ ഇന്‍കം ടാക്‌സ് അക്കൗണ്ട് വിവരങ്ങള്‍ സിഎ വിദ്യാര്‍ത്ഥിനി ഹാക്ക് ചെയ്തു. ഇരുപത്തിയൊന്നുകാരിയായ വിദ്യാര്‍ത്ഥിനി അവരുടെ സിഎ ആര്‍ട്ടിക്കിള്‍ഷിപ്പ് ചെയ്തുകൊണ്ടിരിക്കെയാണ് സംഭവം.
ഹൈദരബാദുകാരിയായ വിദ്യാര്‍ത്ഥിനിക്ക് ഇതു സംബന്ധിച്ച് നോട്ടീസ് അയച്ചതായി ഐസിഎഐ പ്രസിഡന്റ് സുബോദ് കുമാര്‍ അഗര്‍വാള്‍ മാധ്യമങ്ങളോട് പറഞ്ഞു. പ്രശ്‌നത്തെ കുറിച്ചുള്ള വിവരങ്ങള്‍ ഡിപ്പാര്‍ട്ട്‌മെന്റിന് കൈമാറിയതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മനോജ് ദാഗാ ആന്റ് കമ്പനി എന്ന സിഎ ഓര്‍ഗനൈസേഷനിലാണ് പെണ്‍കുട്ടി പഠനം നടത്തുന്നത്. ഈ കമ്പനിക്കെതിരെ നടപടി സ്വീകരിക്കുമോ എന്ന ചോദ്യത്തിന് ഇത്ര പെട്ടെന്ന് അതേക്കുറിച്ച് പറയാന്‍ സാധിക്കില്ല എന്നായിരുന്നു മറുപടി.
കൃത്യമായ അന്വേഷണത്തിനു ശേഷം മാത്രമേ നടപടി സ്വീകരിക്കുകയുള്ളുവെന്നും സുബോദ് കുമാര്‍ അഗര്‍വാള്‍ കൂട്ടിച്ചേര്‍ത്തു.
വിദ്യാര്‍ത്ഥിനിക്കെതിരെ കേസ് ഫയല്‍ ചെയ്തിരിക്കുകയാണെന്ന് മുംബൈ പോലീസ് അറിയിച്ചു.

Scroll To Top