Wednesday November 22, 2017
Latest Updates

അനധികൃതമായി കടത്തിക്കൊണ്ടുവന്ന 50 ലക്ഷം സിഗരറ്റ് റോസ്ലെയര്‍ തുറുമുഖത്ത് പിടികൂടി

അനധികൃതമായി കടത്തിക്കൊണ്ടുവന്ന 50 ലക്ഷം സിഗരറ്റ് റോസ്ലെയര്‍ തുറുമുഖത്ത് പിടികൂടി

വെക്‌സ് ഫോര്‍ഡ് : റോസ്ലയര്‍ തുറുമുഖത്ത് നിന്ന് അനധികൃതമായി കടത്തിക്കൊണ്ടുവന്ന 50 ലക്ഷം സിഗരറ്റ് പിടികൂടി. റവന്യൂ കസ്റ്റംസ് അധികൃതര്‍ നടത്തിയ പരിശോധനയിലാണ് സിഗരറ്റ് കണ്ടെടുത്തത്. തെര്‍മല്‍ സ്റ്റോറേജ് ടാങ്കില്‍ ഒളിപ്പിച്ച നിലയിലാണ് സിഗരറ്റുകള്‍ കണ്ടെത്തിയത്. പിടിച്ചെടുത്ത സിഗരറ്റിന് വിപണിയില്‍ 2.4 മില്യന്‍ യൂറോ മൂല്യം വരുമെന്നാണ് കണക്കാക്കപ്പെടുന്നത്.

ഫ്രാന്‍സിലെ ചെര്‍ബറോയില്‍ നിന്ന് വന്ന ഒരു കപ്പലിലാണ് അനധികൃത സിഗരറ്റ് കണ്ടെടുത്തത്. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുന്നു. സംഭവുമായി ബന്ധപ്പെട്ടു ഒരു ലിത്വാനിയന്‍ പൗരനെ ചോദ്യം ചെയ്തതായി അധികൃതര്‍ അറിയിച്ചു. അനധികൃതമായി സിഗരറ്റ് കടത്തുന്നവരെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ റവന്യൂ ഡിപ്പാര്‍ട്ട്‌മെന്റില്‍ വിവരം അറിയിക്കണമെന്ന് അധികൃതര്‍ അറിയിച്ചു

Scroll To Top