Tuesday September 25, 2018
Latest Updates

അതിരൂപതയുടെ ഭൂമി ഇടപാട് :റിപ്പോര്‍ട്ട് കര്‍ദിനാളിന് എതിരെന്ന കണ്ടെത്തലുമായി മാതൃഭൂമി,ചാനലിന്റെ ശ്രമം സഭയിലെ തര്‍ക്കം പൊലിപ്പിക്കാനെന്നും ആരോപണം 

അതിരൂപതയുടെ ഭൂമി ഇടപാട് :റിപ്പോര്‍ട്ട് കര്‍ദിനാളിന് എതിരെന്ന കണ്ടെത്തലുമായി മാതൃഭൂമി,ചാനലിന്റെ ശ്രമം സഭയിലെ തര്‍ക്കം പൊലിപ്പിക്കാനെന്നും ആരോപണം 

കൊച്ചി: എറണാകുളം അങ്കമാലി അതിരൂപതയുടെ വിവാദ ഭൂമി ഇടപാടില്‍ സീറോ മലബാര്‍ സഭയ്ക്കു വീഴ്ച പറ്റിയിട്ടുണ്ടെന്ന രീതിയില്‍ അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് ഇന്ന് പുറത്തിറങ്ങുമെന്ന് സൂചന. സഭാ നിയമങ്ങള്‍ പാലിക്കാതെയാണ് ഇടപാട് നടന്നതെന്നും മാതൃഭൂമി പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇന്ന് ഉച്ച കഴിഞ്ഞു ചേരുന്ന വൈദീകയോഗത്തില്‍ സമര്‍പ്പിക്കാനിരുന്ന റിപ്പോര്‍ട്ട് രാവിലെ തന്നെ മാതൃഭൂമി എന്ന ചാനല്‍ വഴി പുറത്തുവന്നതിലും ദുരൂഹതയുണ്ടെന്ന ആരോപണവുമായി ഒരു വിഭാഗം രംഗത്തിറങ്ങി കഴിഞ്ഞു.ഇതിനിടെ അത്മായസംഘടനകളുടെയും,എറണാകുളം അതിരൂപത പാസ്റ്ററല്‍ കൗണ്‍സിലിന്റെയും ആവശ്യത്തെ തുടര്‍ന്ന് ഇന്ന് ചേരാനിരുന്ന വൈദീകസമിതി യോഗം മാറ്റിവെക്കാന്‍ തീരുമാനിച്ചുവെന്ന് അതിരൂപതാ വൃത്തങ്ങള്‍ അറിയിച്ചിട്ടുണ്ട്.

വിവാദം ഉണ്ടായപ്പോള്‍ മുതല്‍ മാതൃഭൂമി എന്ന മാധ്യമം കത്തോലിക്കാസഭയിലെ തര്‍ക്കത്തില്‍ അതിരു കടന്ന താത്പര്യം കാട്ടി സഭയെ പൊതുമധ്യത്തില്‍ അപകീര്‍ത്തിപെടുത്താന്‍ ശ്രമിക്കുന്നുണ്ടെന്നും ഇവര്‍ ആരോപിക്കുന്നു.

എറണാകുളം-അങ്കമാലി രൂപതയുടെ ഭൂമി വില്‍ക്കുന്നതിനും വില്‍പ്പനയില്‍ നഷ്ടമുണ്ടായപ്പോള്‍ ഇടനിലക്കാരന്റെ ഭൂമി എഴുതി വാങ്ങുന്നതിലും ചുക്കാന്‍ പിടിച്ചത് മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരി ആയിരുന്നു. അതുകൊണ്ട് തന്നെ അദ്ദേഹത്തിനും വീഴ്ച പറ്റിയെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ടെന്നും മാതൃഭൂമി കണ്ടെത്തിയിട്ടുണ്ട്.

ഭൂമി ഇടപാടില്‍ 40 കോടി രൂപ എറണാകുളം-അങ്കമാലി അതിരൂപതയ്ക്ക് നഷ്ടമുണ്ടായെന്നാണ് കമ്മീഷന്റെ പ്രധാന കണ്ടെത്തലത്രേ. ആറംഗ കമ്മീഷനാണ് ഇത് സംബന്ധിച്ച് അന്വേഷണം നടത്തിയത്. മൂന്ന് വൈദികരും വക്കീല്‍, തഹസില്‍ദാര്‍, ചാട്ടേര്‍ഡ് അക്കൗണ്ടന്റെ എന്നിവരടങ്ങിയതാണ് കമ്മീഷന്‍. ഈ മാസം 31ന് മുമ്പ് വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് കമ്മീഷനോട് ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍, ഇന്ന് വൈദിക സമിതി ചേരുന്നതിനാല്‍ റിപ്പോര്‍ട്ട് ഇന്ന് നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു.

ഇത്രയും വിലയ ഭൂമി ഇടപാട് നടക്കുന്ന സാഹചര്യത്തില്‍ സഭയിലെ മറ്റ് സമിതിയില്‍ അറിയിച്ചിരുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നു. ഇതിനുപുറമെ, ഭൂമി വില്‍പ്പനയില്‍ ഇടനിലക്കാരനായി പ്രവര്‍ത്തിച്ച വ്യക്തിയുമായി സഭാ നേതൃത്വത്തിനുള്ള ബന്ധവും റിപ്പോര്‍ട്ടില്‍ ചോദിച്ചിട്ടുണ്ട്.

ഭൂമി ഇടപാടില്‍ സഭാ നേതൃത്വത്തിന് വീഴച സംഭവിച്ചതായി റിപ്പോര്‍ട്ട് വിലയിരുത്തി. ഇന്ന് ചേരുന്ന വൈദിക സമിതിയില്‍ റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്തതിനു ശേഷം കൂടുതല്‍ നടപടി ആലോചിക്കും. കഴിഞ്ഞ ദിവസം ചേര്‍ന്ന ഇടക്കാല വൈദിക സമിതിയില്‍ മാര്‍പാപ്പയ്ക്ക് പരാതി നല്‍കാന്‍ തീരുമാനമായിരുന്നു. ഇതേ തീരുമാനവുമായി മുന്നോട്ടുപോകാന്‍ തന്നെയായിരിക്കും ഇന്നത്തെ യോഗത്തിലും തീരുമാനിക്കുക.

എറണാകുളം-അങ്കമാലി അതിരൂപതയാണ് ഇടപടുകള്‍ നടത്തിയിരിക്കുന്നത്. എന്നാല്‍, സീറോ മലബാര്‍ സഭയുടെ തലവനായ ജോര്‍ജ് ആലഞ്ചേരിയാണ് ഇടപാട് സംബന്ധിച്ച കരാറുകളില്‍ ഒപ്പുവെച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെ എറണാകുളം-അങ്കമാലി അതിരൂപത എന്നതിലുപരി സീറോ മലബാര്‍ സഭയ്ക്ക് വീഴച സംഭവിച്ചെന്നാണ് റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്നത്.ഇത് വഴി കര്‍ദിനാളിനെയാണ് ലക്ഷ്യം വെച്ചിരിക്കുന്നത് എന്നുറപ്പാണ്.

സഭയുടെ ഭൂമി കൈമാറ്റം ചെയ്യുമ്പോള്‍ പാലിക്കേണ്ട നിബന്ധനകള്‍ ഇക്കാര്യത്തില്‍ പാലിച്ചിട്ടില്ലെന്ന് റിപ്പോര്‍ട്ടില്‍ പ്രത്യേകം പരാമര്‍ശിച്ചിട്ടുണ്ട്. ഈ നടപടികള്‍ പാലിച്ചിരുന്നെങ്കില്‍ ഇപ്പോള്‍ ഉയരുന്ന വിമര്‍നങ്ങള്‍ ഒഴിവാക്കാമായിരുന്നു എന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.മാതൃഭൂമിയ്ക്ക് ചോര്‍ന്നു കിട്ടിയ വാര്‍ത്തയില്‍ പറയുന്നു.

 

Scroll To Top