Friday January 20, 2017
Latest Updates

അതിമധുരം,ഈ ‘പ്രിയസഖി ‘ ,പ്രണയം തുളുമ്പുന്ന സംഗീതം (വീഡിയോ)

അതിമധുരം,ഈ  ‘പ്രിയസഖി ‘ ,പ്രണയം തുളുമ്പുന്ന സംഗീതം (വീഡിയോ)

പ്രണയം തുളുമ്പുന്ന സംഗീതം ,പ്രിയസഖി എന്ന 2014 ലെ പുതിയ സംഗീത ആല്‍ബത്തെ അക്ഷരാര്‍ഥത്തില്‍ അങ്ങനെ വേണം വിശേഷിപ്പിക്കാന്‍.സുഖകരമായ ഒരനുഭൂതിയിലേയ്ക്ക് അനുവാചകരെ എത്തിക്കുന്ന മനോഹര സംഗീതം.

അയര്‍ലണ്ടിലെ മലയാളികള്‍ക്ക് സുപരിചിതനായ ഗായകന്‍ ഷിബു കൊട്ടാരക്കരയാണ് ഈ ആല്‍ബത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്.രചനാപരമായും ,സംഗീത പരമായും ഉയര്‍ന്ന നിലവാരം പുലര്‍ത്തുന്നുവെന്നത് ഈ സംഗീത ആല്‍ബത്തെ വ്യത്യസ്തമാക്കുന്നു.ഒരു ഇളംകാറ്റുപോലെ, യഥാര്‍ഥ പ്രണയത്തിന്റെ നിഷ്‌കളങ്കഭാവത്തെ അനുഭവിച്ചറിയാന്‍ ഈ ഗാനത്തിന്റെ ഈണത്തിലൂടെയാകും.7D_19667

സിനിമാ ഗാനരചയിതാവായ രാജിവ് ആലുങ്കലിന്റെ വരികള്‍ക്ക് ഷിബു കൊട്ടാരക്കര ജീവന്‍ കൊടുത്ത് , പ്രശസ്ത ഗായകന്‍ ബിജു നാരായണന്‍ ,അതി ശ്രുതി സുന്ദരമായി ആലപിച്ചപ്പോള്‍ മലയാള സംഗീതത്തിന് തന്നെ അഭിമാനാര്‍ഹമായ ആല്‍ബമായി ‘ പ്രിയസഖി ‘മാറിയെന്ന് ആര്‍ക്കും നിസംശയം പറയാനാവും.

മുരിങ്ങൂര്‍ പോട്ട ആശ്രമത്തില്‍ ബിജു നാരായണനൊപ്പം ഗാന ശുശ്രൂഷകള്‍ക്ക് നേതൃത്വം കൊടുത്തിരുന്ന കാലത്തേയ്ക്കുള്ള തിരിച്ചുപോക്കിനുള്ള ഒരു അവസരവുമായി ഷിബുവിന് ഇത്.ക്രിസ്ത്യന്‍ ഡിവോഷണല്‍ ഗാനങ്ങള്‍ അടക്കം ഒട്ടേറെ ഗാനങ്ങളുടെ പണിപ്പുരയിലാണ് ഷിബു ഇപ്പോള്‍.

ഡബ്ലിന്‍ 12 ലെ ഹാരോള്‍ഡ് ക്രോസില്‍ താമസിക്കുന്ന ഷിബുവിന്റെ ഭാര്യ നിഷാ അലക്‌സാണ്ടര്‍, ഔര്‍ ലേഡി ഹോസ്പീസില്‍ സ്റ്റാഫ് നേഴ്‌സാണ്.

Scroll To Top