Wednesday September 20, 2017
Latest Updates

അണ്ണാ ഹസാരെ മരിച്ചതായി ബിജെപി പരസ്യം

അണ്ണാ ഹസാരെ മരിച്ചതായി ബിജെപി പരസ്യം

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ തിരഞ്ഞെടുപ്പ് പ്രചരണം ചൂടേറുന്നതിനിടെ ഗാന്ധിയനും അഴിമതി വിരുദ്ധ പോരാളിയുമായ അണ്ണാ ഹസാരെ മരിച്ചതായി ചിത്രീകരിച്ചു കൊണ്ട് ബിജെപി പരസ്യം ഇറക്കിയത് വിവാദമായി.

ബിജെപിയുടെ നടപടിക്കെതിരെ ആം ആദ്മി പാര്‍ട്ടി രൂക്ഷവിമര്‍ശനവുമായി രംഗത്ത് വന്നിട്ടുണ്ട്. ആം ആദ്മി കണ്‍വീനറും പാര്‍ട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയുമായ അരവിന്ദ് കെജ്‌രിവാളും കോണ്‍ഗ്രസും തമ്മിലുള്ള കൂട്ടുകെട്ടാണ് പോസ്റ്ററില്‍ കാണിച്ചിരിക്കുന്നത്. പോസ്റ്ററിന് പിന്നിലെ ചുവരില്‍ അന്നാ ഹസാരെയുടെ ചിത്രം മാലയിട്ട് തൂക്കിയിട്ടുണ്ട്. ഇതാണ് വിവാദമായത്.

അണ്ണാ ഹസാരയെ മോശമായി ചിത്രീകരിച്ച ബിജെപി മാപ്പു പറയണമെന്ന് കെജ്‌രിവാള്‍ ട്വിറ്ററിലൂടെ ആവശ്യപ്പെട്ടു. 1948ല്‍ ഇതേ ദിവസമാണ് ഗാന്ധിജിയെ ഗോഡ്‌സെ കൊലപ്പെടുത്തിയത്.

‘ഇപ്പോഴിതാ ബിജെപി അണ്ണാ ഹസാരെയെ കൊന്നിരിക്കുന്നു’ കെജ്‌രിവാള്‍ ട്വീറ്റ് ചെയ്തു. ജീവിച്ചിരിക്കുന്ന ആളെ കൊന്ന ബിജെപി മാപ്പു പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കാനുള്ള തീരുമാനത്തെ തുടര്‍ന്നാണ് അരവിന്ദ് കെജ്‌രിവാളുമായി അണ്ണാ ഹസാരെ പിരിഞ്ഞത്. തുടര്‍ന്ന്, തിരഞ്ഞെടുപ്പ് പ്രചരണങ്ങളില്‍ തന്റെ പേരോ ചിത്രമോ ഉപയോഗിക്കരുതെന്ന് എഎപിയോട് ഹസാരെ കര്‍ശനമായി നിര്‍ദ്ദേശിച്ചിരുന്നു. ഫെബ്രുവരി ഏഴിനാണ് ഡല്‍ഹിയില്‍ വോട്ടെടുപ്പ്bjp_ad_759

Scroll To Top