Thursday January 19, 2017
Latest Updates

അഡ്വ: ജയാ ജയദേവന്‍ നയിക്കുന്ന നിയമ ബോധവത്കരണസെമിനാര്‍ മാര്‍ച്ച് 8 ന് കേരളാ ഹൗസില്‍

അഡ്വ: ജയാ ജയദേവന്‍ നയിക്കുന്ന നിയമ ബോധവത്കരണസെമിനാര്‍ മാര്‍ച്ച് 8 ന് കേരളാ ഹൗസില്‍

ഡബ്ലിന്‍ : കേരള ഹൗസിന്റെ ആഭിമുഖ്യത്തില്‍ ,’അയര്‍ലണ്ടില്‍ താമസിക്കുന്ന പ്രവാസികള്‍ അറിഞ്ഞിരിക്കേണ്ട നിയമങ്ങളെപ്പറ്റിയുള്ള’ ബോധവല്‍ക്കരണ സെമിനാര്‍ സംഘടിപ്പിക്കുന്നു. മാര്‍ച്ച് 8 ശനിയാഴ്ച വൈകിട്ട് 7 മുതല്‍ 9 വരെ കേരളാ ഹൗസ് ആസ്ഥാനമായ ലൂക്കനിലെ ബാലിയോവന്‍ കമ്യൂണിറ്റി സെന്ററില്‍ വെച്ചായിരിക്കും സെമിനാര്‍.

അയര്‍ലണ്ടില്‍ സ്ഥിര താമസമാക്കാന്‍ ഉദ്ദേശിക്കുന്ന പ്രവാസികള്‍ പ്രത്യേകിച്ച് അറിഞ്ഞിരിക്കേണ്ട സ്വത്തവകാശ നിയമങ്ങളെ ആധാരമാക്കിയാണ് സെമിനാര്‍ മുഖ്യമായും ചര്‍ച്ച ചെയ്യുകയും, നിയമോപദേശങ്ങള്‍ നല്‍കുകയും, സംശയങ്ങള്‍ ദുരീകരിക്കുകയും ചെയ്യുന്നത്.

അയര്‍ലണ്ടില്‍ കഴിഞ്ഞ പത്ത് വര്‍ഷമായി സോളിസിറ്റര്‍ ആയി സേവനം അനുഷ്ഠിക്കുന്ന പ്രശസ്ത അഡ്വക്കേറ്റ് ശ്രീമതി ജയ ജയദേവന്‍ ആണ് സെമിനാര്‍ നയിക്കുന്നത്.

ഏവര്‍ക്കും വളരെയധികം പ്രയോജനപ്രദമായ ഈ സെമിനാര്‍ തികച്ചും സൗജന്യമായാണ് കേരളാ ഹൗസ് സംഘടിപ്പിക്കുന്നത്. സെമിനാറില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ കൃത്യം 7 മണിയ്ക്ക് തന്നെ കേരളാ ഹൗസില്‍ എത്തിച്ചേരണമെന്ന് സംഘാടകര്‍ അറിയിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്:

ബിപിന്‍ ചന്ദ്: 0894492321
റോയ് കുഞ്ചില്ലക്കാട്ട് : 0871265606

Scroll To Top