Tuesday May 22, 2018
Latest Updates

അടുത്ത മൂന്ന് വര്‍ഷങ്ങള്‍ കൂടി കാത്തിരിക്കുക !….ഭവന വില കുറയുമെന്ന നിലപാട് ആവര്‍ത്തിച്ച് ഐറിഷ് സെന്‍ട്രല്‍ ബാങ്ക് ഗവര്‍ണ്ണര്‍ 

അടുത്ത മൂന്ന് വര്‍ഷങ്ങള്‍ കൂടി കാത്തിരിക്കുക !….ഭവന വില കുറയുമെന്ന നിലപാട് ആവര്‍ത്തിച്ച് ഐറിഷ് സെന്‍ട്രല്‍ ബാങ്ക് ഗവര്‍ണ്ണര്‍ 

ഡബ്ലിന്‍;അടുത്ത രണ്ടു മൂന്ന് വര്‍ഷങ്ങള്‍ കൊണ്ട് ഭവന വിലയില്‍ നിലവിലുള്ള അസ്ഥിരതകള്‍ മാറി ഭവനവിലയില്‍ കുറവുണ്ടായേക്കാമെന്ന നിലപാടുമായി ഐറിഷ് സെന്ട്രല്‍ ബാങ്ക് ഗവര്‍ണ്ണര്‍.

അടുത്ത മൂന്നു വര്‍ഷങ്ങളോടെ വിപണിയില്‍ കൂടുതല്‍ വീടുകള്‍ എത്തും,ഉയരുന്ന പലിശ നിരക്കും,ബ്രെക്‌സിറ്റും വില കുറയ്ക്കാന്‍ വില്പനക്കാരേ നിര്‍ബന്ധിതരാകും.’ സെന്ട്രല്‍ ബാങ്ക് ഗവര്‍ണ്ണര്‍ ഫിലിപ്പ് ലേന്‍ ഇന്നലെ പാര്‍ലമെന്റിന്റെ ധനകാര്യ സമിതിയോട് ഭവനമേഖലയിലെ പ്രതിസന്ധികളെ കുറിച്ച് സംസാരിയ്ക്കവേ വെളിപ്പെടുത്തി.

2007 ലെ അവസ്ഥയിലേയ്ക്ക് രാജ്യം നീങ്ങുകയാണെന്ന സൂചനയും ഗവര്‍ണ്ണര്‍ നല്‍കി.അന്ന് പണിതുയര്‍ന്നത് പോലെയാണ് നിര്‍മ്മാണ മേഖല ഇപ്പോള്‍ പുരോഗമിക്കുന്നത്.

കൂടുതല്‍ പലിശയ്ക്ക്,കൂടുതല്‍ വായ്പ നല്‍കാനുള്ള പ്രവണത വര്‍ദ്ധിക്കുകയാണ്.വീടുകള്‍ മാര്‍ക്കറ്റില്‍ ഇല്ലെന്നതല്ല,കൂടുതല്‍ വില വീടുകള്‍ക്ക് കൊടുക്കേണ്ടി വരുന്നു എന്നതാണ് ഇപ്പോഴത്തെ പ്രശ്‌നം.വിലകയറുന്ന,തെറ്റായ പ്രവണതകളുള്ള സമയത്ത് കൂടുതല്‍ മോര്‍ട്ടഗേജ് നല്‍കാനുള്ള പ്രവണതയും നിരുത്സാഹപ്പെടുത്തേണ്ടതുണ്ട്.അദ്ദേഹം പറഞ്ഞു.

അടുത്ത വര്‍ഷം അവസാനത്തോടെ പൂര്‍ത്തിയാവുന്ന 52000 പുതിയ വീടുകള്‍ വിപണിയിലെ അനാവശ്യ ഡിമാന്‍ഡ് ഇല്ലാതാക്കുമെന്നും അദ്ദേഹം വിലയിരുത്തി.

ഐറിഷ് സമ്പത് വ്യവസ്ഥ അത്ര നന്നായൊന്നുമല്ല മുന്നേറുന്നത്.തകര്‍ച്ചകള്‍ മുമ്പില്‍ കാണാന്‍ ഏവര്‍ക്കും ആവണം.’അദ്ദേഹം പറഞ്ഞു യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്ക് നിരക്കുകളില്‍ ഉണ്ടായേക്കാവുന്ന അടിസ്ഥാന പലിശ വര്‍ധനയ്ക്ക് അനുസരിച്ച് അയര്‍ലണ്ടിലെ വര്‍ധനയും ക്രമീകരിക്കേണ്ടി വരുമെന്ന് ഉറപ്പാണ്.വിവിധ കാരണങ്ങളാല്‍ പലിശ നിരക്ക് വര്‍ധിക്കുമെന്ന് യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്ക് വെളിപ്പെടുത്തിക്കഴിഞ്ഞു.കൂടിയ പലിശയ്ക്ക് വീടുകള്‍ വാങ്ങാന്‍ ആവശ്യക്കാര്‍ തയാറാവാതെ വരുമ്പോള്‍ വില താനെ കുറയുമെന്ന നിലപാടിലാണ് സെന്‍ട്രല്‍ ബാങ്ക്.

ഐറിഷ് മലയാളി ന്യൂസ്

Scroll To Top