Wednesday April 26, 2017
Latest Updates

അടുത്ത ക്രിക്കറ്റ് ലോകകപ്പ് ഇന്ത്യയ്‌ക്കെന്ന് ഇയാന്‍ ചാപ്പല്‍

അടുത്ത ക്രിക്കറ്റ് ലോകകപ്പ് ഇന്ത്യയ്‌ക്കെന്ന് ഇയാന്‍ ചാപ്പല്‍

ന്യൂഡല്‍ഹി: അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ക്രിക്കറ്റ് ലോകകപ്പ് ഇന്ത്യ നേടണമെന്ന് മുന്‍ ക്രിക്കറ്റ് താരം ഇയാന്‍ ചാപ്പല്‍. ഇന്ത്യ , ഓസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക എന്നീ ടീമുകളാണ് തന്റെ പ്രിയപ്പെട്ട ടീമുകളെന്നും ചാപ്പല്‍ പറഞ്ഞു. ഇന്ത്യയ്ക്ക് പുറമേ ഓസ്‌ട്രേലിയയ്ക്കും ദക്ഷിണാഫ്രിക്കയ്ക്കും ചാപ്പല്‍ കിരീട സാധ്യത കല്പ്പിക്കുന്നു. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ലോകകപ്പിനായി ഇന്ത്യ ഉള്‍പ്പെടെയുള്ള ടീമുകള്‍ തയ്യാറെടുപ്പ് തുടങ്ങിക്കഴിഞ്ഞു. ധോണിയുടെ നേതൃത്വത്തില്‍ ഇന്ത്യ കരുത്തുള്ള ടീമാണെന്ന് ചാപ്പല്‍ പറഞ്ഞു. ടെസ്റ്റിലും ഏകദിനത്തിലും ഇന്ത്യയെ മികച്ച രീതിയില്‍ മുന്നോട്ട് നയിക്കാന്‍ ധോനിക്ക് സാധിക്കുന്നുണ്ടെന്നും ചാപ്പല്‍ പറഞ്ഞു.

Scroll To Top