Saturday November 25, 2017
Latest Updates

അഞ്ച് വര്‍ഷത്തിനുള്ളില്‍ 40,000തൊഴിലവസരങ്ങള്‍:അയര്‍ലണ്ടിന്റെ ടൂറിസം രംഗത്ത് വന്‍ തൊഴില്‍ സാധ്യത

അഞ്ച് വര്‍ഷത്തിനുള്ളില്‍ 40,000തൊഴിലവസരങ്ങള്‍:അയര്‍ലണ്ടിന്റെ ടൂറിസം രംഗത്ത് വന്‍ തൊഴില്‍ സാധ്യത

ഡബ്ലിന്‍ : അയര്‍ലണ്ടിന്റെ ടൂറിസം രംഗത്ത് വന്‍ തൊഴില്‍ സാധ്യത. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ അയര്‍ലണ്ടിലാകെ ടൂറിസം വ്യവസായം 40,000 തൊഴില്‍ അവസരങ്ങളാണ് കൊണ്ടവരിക.ഐറീഷ് ഹോട്ടല്‍ ഫെഡറേഷനാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.ഓരോ വര്‍ഷവും ഹോസ്പിറ്റാലിറ്റി-ടൂറിസം രംഗം 6000 ആളുകളെയാണ് ഈ മേഖലയിലേക്ക് റിക്രൂട്ട് ചെയ്യുന്നത്.

സിഎഒ.പിഎല്‍സി കോഴ്സുകള്‍ മുഖേനയും അല്ലാതെയും വൈവിധ്യമാര്‍ന്ന തൊഴില്‍ വാഗ്ദാനങ്ങളാണ് ഈ മേഖല മുന്നോട്ടുവെക്കുന്നതെന്ന് ഐഎച്എഫ് പറയുന്നു.സ്‌കൂളില്‍ നിന്നും നേരിട്ടെത്തുന്നവരേയും ടൂറിസം വ്യവസായം സ്വാഗതം ചെയ്യുന്നുണ്ട്.

ഫുഡ് ആന്റ് ബിവറേജ്,കാറ്ററിംഗ്,അക്കമൊഡേഷന്‍ സര്‍വീസ്,റിസപ്ഷന്‍,വിശ്രമകേന്ദ്രം,സ്പാ ഫെസിലിറ്റി മാനേജ്മെന്റ് സെയില്‍സ് ആന്റ് മാര്‍ക്കറ്റിംഗ്,ഹ്യൂമന്‍ റിസോഴ്സ്.ഐടി,മാനേജ്മെന്റ് ,ഫിനാന്‍സ് ഇനങ്ങളിലാണ് ഒഴിവുകള്‍ വരിക.

ഇതുമായി ബന്ധപ്പെട്ട് ‘ഗെറ്റ് എ ലൈഫ് ഇന്‍ ടൂറിസം’ എന്ന വെബ്സൈറ്റ് ഐ.എച്.എഫ് തുടങ്ങിയിട്ടുണ്ട്.അയര്‍ലണ്ടിന്റെ തദ്ദേശജന്യമായ വ്യവസായമാണ് ടൂറിസമെന്നും സിറ്റികളിലും കൗണ്ടികളിലും ഒരു പോലെ അത് തൊഴിലവസരങ്ങള്‍ പ്രദാനം ചെയ്യുമെന്നും ഐഎച്എഫ് പ്രസിഡണ്ട് ജോ ഡോലന്‍ പറഞ്ഞു.230000 പേരാണ് അയര്‍ലണ്ടില്‍ ടൂറിസം മേഖലയില്‍ ജോലിചെയ്യുന്നത്. രാജ്യത്തിന്റെ മൊത്തം തൊഴില്‍മേഖലയുടെ 11 ശതമാനമാണ് ഇത്

Scroll To Top