Wednesday January 17, 2018
Latest Updates

അക്രമവും മോഷണവും വര്‍ധിച്ച സാഹചര്യത്തില്‍ ഗാര്‍ഡ 24 മണിക്കൂറും നിരീക്ഷണം ശക്തമാക്കാന്‍ തീരുമാനിച്ചു

അക്രമവും മോഷണവും വര്‍ധിച്ച സാഹചര്യത്തില്‍ ഗാര്‍ഡ 24 മണിക്കൂറും നിരീക്ഷണം ശക്തമാക്കാന്‍ തീരുമാനിച്ചു

ഡബ്ലിന്‍: അയര്‍ലണ്ടില്‍ അക്രമവും മോഷണവും വര്‍ധിച്ച സാഹചര്യത്തില്‍ ഗാര്‍ഡ 24 മണിക്കൂറും നിരീക്ഷണം ശക്തമാക്കാന്‍ തീരുമാനിച്ചു. ഇതിനായി 40 ഓളം ട്രാഫിക് പോയിന്റുകളില്‍ സായുധരായ ഉദ്യോഗസ്ഥരെ നിയമിക്കാന്‍ തീരുമാനിച്ചു. സായുധരായ ഉദ്യോഗസ്ഥര്‍ക്ക് പുറമേ ആകാശ നിരീക്ഷണത്തിനായി ഹെലി കോപ്റ്ററും ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചു. ഈസ്റ്റ്, സൌത്ത് ഈസ്റ്റ് മേഖലകളിലാണ് ഗാര്‍ഡ നിരീക്ഷണം ശക്തമാക്കിയത്. 

ക്രിമിനല്‍ സംഘങ്ങളെയും മോഷണ സംഘങ്ങളെയും വലയിലാക്കാന്‍ ഗാര്‍ഡ സായുധ സേനയെ നിയമിച്ച് ഒരാഴ്ചയ്ക്കകം 24 പേരെ അറസ്റ്റ് ചെയ്യുകയും 41 ഓളം വാഹനങ്ങള പിടിച്ചെടുക്കുകയും ചെയ്തു. വ്യാഴാഴ്ച രാത്രി മോഷ്ടിച്ചെടുത്ത ബിഎംഡബ്ല്യൂ കാറില്‍ വന്ന രണ്ട് യുവാക്കളെ കാര്‍ലോയിലെ ചെക്ക് പോയിന്റില്‍ വച്ച ഗാര്‍ഡ പിടികൂടിയിരുന്നു. ഇതില്‍ ഒരാള്‍ ലോത്തില്‍ കത്തി കാട്ടി ഭീഷണിപ്പെടുത്തി മോഷണം നടത്തിയ സംഭവത്തില്‍ ഗാര്‍ഡ അന്വേഷിച്ചു കൊണ്ടിരുന്ന പ്രതിയാണ്. 

മോഷ്ടിച്ച ബിഎംഡബ്ല്യൂ കാര്‍ ഓടിച്ചു വന്ന യുവാക്കളെ സംശയം തോന്നി ഗാര്‍ഡ ചോദ്യം ചെയ്യുകയായിരുന്നു. ഇതിനിടെ മോഷ്ടാക്കള്‍ കാര്‍ അതിവേഗം ഓടിച്ച് പോയി. തുടര്‍ന്ന് ഗാര്‍ഡ ഇവരുടെ കാറിനെ പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. ഇത്തരത്തില്‍ നിരവധി ക്രിമിനലുകളാണ് ഇരാഴ്ചയ്ക്കകം കുടുങ്ങിയത്. മോഷണവും അക്രമവും വര്‍ധിച്ച സാഹചര്യത്തില്‍ ക്രിസ്തുമസ് കഴിയുന്നത് വരെ സായുധ സേന പരിശോധന തുടരുമെന്ന് ഗാര്‍ഡ അറിയിച്ചു. 

Scroll To Top