Monday January 16, 2017
Latest Updates

അക്തറിനെതിരെ ആഞ്ഞടിച്ച് ഉമര്‍ അക്മല്‍

അക്തറിനെതിരെ ആഞ്ഞടിച്ച് ഉമര്‍ അക്മല്‍

പാക്കിസ്ഥാന്‍ ടീമംഗങ്ങളെ പരിഹസിക്കുന്ന മുന്‍ ഫാസ്റ്റ് ബോളര്‍ ഷോയിബ് അക്തറിനെതിരെ പാക് വിക്കറ്റ് കീപ്പര്‍ ഉമര്‍ അക്മല്‍ രംഗത്ത്. അക്തര്‍ക്ക് തന്നെ പരിഹസിക്കാനുളള യോഗ്യതയില്ലെന്നും ടെലിവിഷന്‍ പരിപാടിയില്‍ പങ്കെടുക്കാനാണ് അദ്ദേഹം ഇക്കാര്യം വിളിച്ചുപറയുന്നതെന്നും അക്മല്‍ പറഞ്ഞു.

കോമഡി നൈറ്റ്‌സ് വിത്ത് കപില്‍ എന്ന ടെലിവിഷന്‍ പരിപാടിയില്‍ വിരാട് കോഹ്‌ലിയെയും തന്നെയും താരതമ്യപ്പെടുത്തി സംസാരിച്ചതിനാണ് ഉമര്‍ അക്മലിന്റെ പ്രതികരണം.

‘ടെലിവിഷന്‍ പരിപാടികളില്‍ പങ്കെടുത്താണ് അക്തര്‍ എന്റെ വിക്കറ്റ് കീപ്പിങ്ങിനെ പരിഹസിക്കുന്നത്. കളിക്കുന്ന കാലത്ത് അക്തറിന്റെ ഫീല്‍ഡിങ് എങ്ങനെയായിരുന്നെന്ന് എല്ലാവരും കണ്ടിട്ടുള്ളതാണ്. കോഹ്‌ലിയെയും എന്നെയും താരതമ്യപ്പെടുത്തുന്നത് നീതിയല്ല. ബാറ്റിങ് ഓഡറില്‍ ഒരേ പൊസിഷനില്‍ കളിക്കുന്നവരാണെങ്കില്‍ മാത്രമേ താരതമ്യത്തിന് സാധ്യതയുള്ളു’ ഉമര്‍ അക്മല്‍ പറഞ്ഞു.

നേരത്തെ ആദ്യ മത്സരത്തില്‍ ഇന്ത്യയോട് തോറ്റപ്പോഴും പിന്നീടുള്ള മത്സരങ്ങളില്‍ തുടര്‍ച്ചയായി പരാജയപ്പെട്ടപ്പോഴും അക്തര്‍ പാക് ടീമിനെ പരിഹസിച്ച് രംഗത്തെത്തിയിരുന്നു.

 

Scroll To Top