Tuesday May 22, 2018
Latest Updates

അകാലത്തില്‍ പൊലിഞ്ഞ സിനി ചാക്കോയ്ക്ക് ഇന്ന് കോര്‍ക്ക് സ്‌നേഹ യാത്രാമൊഴിയേകും

അകാലത്തില്‍ പൊലിഞ്ഞ സിനി ചാക്കോയ്ക്ക് ഇന്ന് കോര്‍ക്ക് സ്‌നേഹ യാത്രാമൊഴിയേകും

കോര്‍ക്ക് :വ്യാഴാഴ്ച കോര്‍ക്കില്‍ നിര്യാതയായ കോട്ടയം കുറിച്ചി സ്വദേശിനി വട്ടന്‍ചിറയിലായ പാറച്ചേരി കുടുംബാംഗമായ സിനി ചാക്കോ(27)യ്ക്ക് കോര്‍ക്കിലെ മലയാളി സമൂഹം കണ്ണീരോടെ ആദരാഞ്ജലിയര്‍പ്പിച്ചു.

സിനിയുടെ മൂന്നാം ചരമദിനത്തോട് അനുബന്ധിച്ചുള്ള ശുശ്രൂഷകളൂം വിശുദ്ധ കുര്‍ബാനയും ഇന്നലെ രാവിലെ കോര്‍ക്ക് ബ്ളാക്ക് റോക്ക് സെന്റ് മൈക്കിള്‍ ദേവാലയത്തില്‍ നടത്തപ്പെട്ടു.
ഉച്ചയ്ക്ക് ഒരുമണിയോടെ കോര്‍ക്ക് യൂണിവേഴ്സിറ്റി ഹോസ്പ്പിറ്റല്‍ മോര്‍ച്ചറിയോട് ചേര്‍ന്നുള്ള ചാപ്പലില്‍ ഓര്‍ത്തോഡോക്സ് സഭയുടെ ക്രമ പ്രകാരമുള്ള സംസ്‌കാര ശുശ്രൂഷയുടെ ഒന്നാം ഘട്ടം ആരംഭിച്ചു.പിന്നീട് സംസ്‌കാര ശുശ്രൂഷയുടെ രണ്ടാം ഘട്ടം നടത്തപ്പെട്ടു.

കോര്‍ക്ക് യൂണിവേഴ്സിറ്റി ഹോസ്പ്പിറ്റല്‍ മോര്‍ച്ചറിയോട് ചേര്‍ന്നുള്ള ചാപ്പലില്‍ സിനിയ്ക്ക് അന്തിമോപചാരം അര്‍പ്പിക്കാനായി സമൂഹത്തിന്റെ വിവിധ തുറകളില്‍ നിന്നുള്ള ധാരാളം പേര്‍ എത്തിയിരുന്നു.നോര്‍ത്തേണ്‍ അയര്‍ലണ്ടില്‍ നിന്നും ഡബ്ളിനടക്കമുള്ള മറ്റു കൗണ്ടികളില്‍ നിന്നും സിനിയുടെ കുടുംബ ബന്ധുക്കളും,സുഹൃത്തുക്കളുമായ നിരവധി പേര്‍ കണ്ണീരോടെയെത്തി ആദരാഞ്ജലിയര്‍പ്പിച്ചു.

ഇന്ന്  ഏപ്രില്‍ 15 (ഞായര്‍)ന് ഉച്ചയ്ക്ക് 2 മുതല്‍ 4 വരെയും കോര്‍ക്ക് യൂണിവേഴ്സിറ്റി ഹോസ്പ്പിറ്റല്‍ മോര്‍ച്ചറിയോട് ചേര്‍ന്നുള്ള ചാപ്പലില്‍ സിനിയ്ക്ക് അന്തിമോപചാരം അര്‍പ്പിക്കാനുള്ള സൗകര്യം പൊതുസമൂഹത്തിനായി ഒരുക്കിയിട്ടുണ്ട്.

വൈകിട്ട് നാല് മണിയ്ക്ക് മൃതദേഹം വഹിച്ചു കൊണ്ടുള്ള വിലാപയാത്ര കോര്‍ക്ക് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലില്‍ നിന്നും വില്‍ട്ടണിലെ എസ് എം എ ചര്‍ച്ചിലേയ്ക്ക് പുറപ്പെടും.5 മണിയ്ക്ക് നടത്തപ്പെടുന്ന വിശുദ്ധ കുര്‍ബാനയില്‍ അയര്‍ലണ്ടിലെ വിവിധ സഭാ വിഭാഗങ്ങളില്‍ നിന്നുള്ള വൈദീകര്‍ പങ്കെടുക്കും.

കുര്‍ബാനയ്ക്ക് ശേഷം കുക്കിലിയോന്‍ പ്രാര്‍ത്ഥിച്ചു ധൂപപ്രാര്‍ത്ഥനയോടെ സിനിയ്ക്ക് കോര്‍ക്കിലെ ജന സമൂഹം വിട നല്‍കും.

Scroll To Top